alternatetext

പന്തളത്ത് നവരാത്രി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു

alternatetext

ശ്യാമളാലയം ഗോപാലകൃഷ്ണൻ നായർ

പന്തളം: പന്തളം പാട്ടുപുരക്കാവ് സരസ്വതിക്ഷേത്ര നവരാത്രി മണ്ഡപത്തിൽ 55-ാമത് നവരാത്രി മഹോത്സവത്തിന് തുടക്കമായി. 

എൻഎസ്എസ് നായകസഭാംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ പന്തളം ശിവൻകുട്ടി ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.

ആദ്യ സംഭാവന ബിൽടെക് ജയകുമാറിൽ നിന്നും അദ്ദേഹം  സ്വീകരിച്ചു.
സെക്രട്ടറി ജി. ഗോപിനാഥപിള്ള, കമ്മറ്റിയംഗങ്ങളായ കെ.എസ്. ശ്രീകുമാർ, എം.കെ. ശൈലജൻ നായർ, ജി. സുരേഷ് ബാബു, കെ.എൻ. രവീന്ദ്രൻ നായർ, 

അയ്യപ്പാ സേവാസംഘം പന്തളം ശാഖാ സെക്രട്ടറി പി. നരേന്ദ്രൻ നായർ, മേൽശാന്തി സഞ്ജീവ്, പരമേശ്വരൻ നായർ, സതീഷ് കുമാർ, ഹരി ഭാവന, വനിതാ സമാജം ഭാരവാഹികളായ വിജയമോഹൻ, പൊന്നമ്മ, പുഷ്പലത എന്നിവർ പങ്കെടുത്തു.


23നു വൈകിട്ട് 5-30നു പൂജവെയ്പും 26നു രാവിലെ 6.30നു പൂജയെടുപ്പ്, വിദ്യാരംഭം എന്നീ ചടങ്ങുകളും നടക്കും.