alternatetext

സുബ്രഹ്മണ്യപ്രീതിക്കായി ഷഷ്ഠി വ്രതം

murugan skantha shashti
alternatetext

സുബ്രഹ്മണ്യപ്രീതിക്കായി ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ് ഷഷ്ഠി വ്രതം. പുത്രനുണ്ടാകാൻ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പേർ കരുതുന്നു. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി. തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്. പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.

സുബ്രഹ്മണ്യപ്രീതിക്കായി ഷഷ്ഠി വ്രതം
സുബ്രഹ്മണ്യപ്രീതിക്കായി ഷഷ്ഠി വ്രതം

സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക എന്നത് വ്രത നിഷ്ഠയുടെ ഭാഗമാണ്.വ്രതദിവസവും തലേദിവസവും (കറുത്തവാവ് ദിവസം) പകലുറക്കം അരുത്. ആദ്യ അഞ്ചുദിവസങ്ങളിൽ (പ്രഥമ മുതല്‍) ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം .

ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് .സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ശുക്ളപക്ഷ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദ ഷഷ്ഠിയായി ആചരിക്കുന്നതും.

കേരളത്തിലെ ഒട്ടുമിക്ക സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട് . ഷഷ്ഠി വ്രതം നോക്കുകവഴി ദീർഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും, കുഞ്ഞുങ്ങൾക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങൾ മാറാനും നല്ലതാണത്രേ.ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ അപരിഹാര്യമായ അവിവേകത്തിന് പ്രായശ്ചിത്തമായി സ്കന്ദൻ ഭയങ്കര സർപ്പമായി പരിണമിച്ചു. തിരോധാനം ചെയ്തു. പുത്രനെ തിരികെ കിട്ടാനായി ശുക്ല ഷഷ്ഠീ വ്രതം ആചരിക്കാമെന്നും ‘താരകബ്രഹ്മമായ തന്റെ പുത്രനെത്തന്നെ ഭജിക്കണമെന്നും ഭഗവാൻ പാർവ്വതീദേവിയെ ഉപദേശിച്ചു.

അപ്രകാരം സുബ്രഹ്മണ്യന്റെ വൈരൂപ്യം മാറാനായി (സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടിയാണെന്നും പറയപ്പെടുന്നു) മാതാവായ പാർവ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്തെന്നും ഒരൈതീഹ്യം.
ഇതു കൂടാതെ താരകാസുരനെ നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവനായി ദേവന്മാർ വ്രതമെടുത്ത്പ്രത്യക്ഷപ്പെടുത്തിതായും സ്കന്ദപുരാണത്തിൽ പ്രതിപാദിക്കുന്നുണ്ട്.

രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കിൽ അർക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു.

വ്രതംആചരിക്കുന്നരീതി

പ്രഥമ മുതൽപഞ്ചമി നാൾവരെ ഒരിക്കൽ മാത്രം ഭക്ഷണം. രാത്രി വെറും നിലത്തു കിടന്ന് ഷഷ്ഠി ദിവസം അതി രാവിലെ സ്നാനം കഴിച്ച് സുബ്രഹ്മണ്യപൂജ നടത്തി അടുത്തദിവസം ക്ഷേത്രദർശനം കഴിച്ച് പാരണവീടൽ.

ആറുദിവസത്തെ ആചാരമാണ് ഷഷ്ഠീ വ്രതം. പുലരും മുമ്പേ എണീറ്റ് കുളിച്ച് സുബ്രഹ്മണ്യ് പൂജചെയ്ത് ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു. ഊൺ പതിവില്ല.

പാൽ, ജലം പഴം എന്നിവ ആകാം. തമിഴ് പാരമ്പര്യത്തിൽ ആറുദിവസവും സ്കന്ദഷഷ്ഠികവചം ചൊല്ലണം. ആറുദിവസവും ഒരിക്കലെങ്കിലും സുബ്രഹ്മണ്യദർശനം നടത്തണം.

അമാവാസി കഴിഞ്ഞു വരുന്ന ഷഷ്ഠി ആണ്‌ വ്രതം ആയി ആചരിക്കുന്നത്. ഇത് സുബ്രഹ്മണ്യ പ്രീതികരമായ ഒരു വ്രതചാരമാണ്.

പ്രഥമ മുതൽ ഒരിക്കലോടുകൂടി തുടങ്ങി,(വ്രതദിവസം ഉപവാസം നന്ന്) ,ക്ഷേത്രദര്‍ശനം ,പുരാണപാരായണം,സത്സംഗം എന്നിവയോടുകൂടി,പകല്‍ ഉറങ്ങാതെ ഈ വ്രതം ആചരിക്കുന്നത് വളരെ വിശേഷമാണ്‌.

സന്താന സൌഖ്യം, ദീര്‍ഘ മംഗല്യം,സര്‍പ്പഭയ നിവാരണം, ത്വഗ്രോഗശാന്തി തുടങ്ങി പലവിധമായ കാര്യങ്ങള്‍ക്കു ഷഷ്ഠി വ്രതം ഫലപ്രദം ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരാളം കഥകള്‍ പുരാണങ്ങളില്‍ കാണാന്‍ കഴിയും.