alternatetext

മേൽശാന്തി നറുക്കെടുപ്പ്; കൗഷികും ഋഷികേശും യാത്ര തിരിച്ചു

alternatetext

ശ്യാമളാലയം ഗോപാലകൃഷ്ണൻ നായർ

പന്തളം: അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി കൗഷിക് കെ. വർമ്മയും ഋഷികേശ് വർമ്മയും ശബരിമലയ്ക്കു പുറപ്പെട്ടു. നാളെയാണു നറുക്കെടുപ്പ്.

പന്തളം വിലയ തമ്പുരാൻ്റെയും  വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങിയതോടെയാണു കുട്ടികളുടെ മ ല യാത്രയ്ക്കു തുടക്കമായത്.

തുടർന്നു സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്കു മുമ്പിൽ വച്ചു കെട്ടുനിറച്ചു. കെട്ടും താങ്ങി പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ദർശനത്തിനെത്തി.

അവിടെ പന്തളം നഗരസഭാ കൗൺസിലർ കെ.ആർ. രവി, ക്ഷേത്രം എഒ എൻ. രാജീവ് കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് പൃഥ്വിപാൽ, സെക്രട്ടറി ശരത് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ മാലയിട്ടും പൊന്നാടയണിയിച്ചും സ്വീകരിച്ചു.

മേൽശാന്തി കെ. മഹേഷ് നമ്പൂതിരിയിൽ നിന്നും പ്രസാദവും വാങ്ങി തേങ്ങയുമുടച്ചാണു കുട്ടികൾ യാത്ര തിരിച്ചത്. 

പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മ, ട്രഷറർ ദീപാ വർമ്മ, മുൻ സെക്രട്ടറിമാരായ പി. രാജരാജവർമ്മ, പി. രാഘവവർമ്മ ക്ഷേത്രോപദേശക സമിതിയംഗങ്ങൾ എന്നിവരും കുട്ടികളെയാത്രയയയ്ക്കാനെത്തിയിരുന്നു.

ഇന്നു രാവിലെ ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു വച്ചാണു നറുക്കെടുപ്പ്. കൗഷിക് ശബരിമല മേൽശാന്തിയെയും ഋഷീകേശ് മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.