alternatetext

കന്നിമൂല ഗണപതി തത്ത്വമെന്ത്?

alternatetext

കന്നിമൂല ഗണപതിയും അതേപോലെ ഗണപതിസങ്കല്പവും നമ്മുടെ ഈ മണ്ഡലകാലവ്രതത്തിൽ എങ്ങനെ കടന്നുവന്നു എന്നതിനെക്കുറിച്ച് അല്പം ഒന്ന് ആലോചിക്കാം . എന്താണ് ഗണപതി ഗണപതിയെക്കുറിച്ച് വേദങ്ങളിൽ വളരെ ഗംഭീരമായി പറഞ്ഞിട്ടുണ്ട് .

” ഗണാനാംത്വാ ഗണപതി ‘ എന്നു തുടങ്ങുന്ന മന്ത്രം ഉണ്ട് ഋഗ്വേദത്തിൽ . ഗണപതി എന്നു പറയുന്നത് നമ്മുടെ ഉള്ളിലുള്ള എല്ലാ വിഘ്നങ്ങളേയും ഇല്ലാതാക്കുന്ന അധിദേവതയാണ് .

ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും ദേവതയാണ് . ഒരു മനുഷ്യന്റെ വളർച്ചയ്ക്ക് അനിവാര്യമായി വേണ്ടത് ബുദ്ധിയും സിദ്ധിയുമാണ് .

വ്യക്തിക്ക് ബുദ്ധിയും സിദ്ധിയും ഇല്ലെങ്കിൽ ആ വ്യക്തിജീവിതം പരാജയമാണ് . വ്യക്തിജീവിതത്തിൽ ഏറ്റവും വലിയ തടസ്സം എന്താണ് ? ഓരോ വ്യക്തിജീവിതത്തിലേയും ഏറ്റവും വലിയ തടസ്സം ആ വ്യക്തിക്ക് ഉള്ളിലുള്ള അപകർഷബോധമോ അല്ലെങ്കിൽ അയാളുടെ ഉള്ളിലുള്ള ഈഗോയോ ആണ് . അഹംബോധം ആണ് .

എല്ലാ മനുഷ്യരുടെയും തടസ്സത്തിനു കാരണമായി ഒന്നുകിൽ അയാൾക്ക് അപകർഷബോധം ഉണ്ട് , അതല്ലെങ്കിൽ അദ്ദേഹത്തിൽ ഞാൻ എന്ന അഹങ്കാരം ഉണ്ട് .

ഈ രണ്ടു ഭാവങ്ങളും ഒരു മനുഷ്യന്റെ ജീവിതത്തിൽ തടസ്സങ്ങൾ ആണ് .

ഈ തടസ്സങ്ങൾ ഇല്ലാതാക്കുന്ന ആളാണ് ഗണപതി. ഉള്ളിലെ ഭാവനാവാദികളാണ് സമസ്ത തടസ്സങ്ങളുടെയും കാരണം .

വ്യക്തി ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ നിരവധി തടസ്സങ്ങൾ അയാൾക്ക് വന്നു ചേരുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം ഇത് രണ്ടുമാണ് .

ഒന്നുകിൽ അദ്ദേഹത്തിൽ അപകർഷബോധം ഉണ്ടായേക്കാം . അല്ലെങ്കിൽ അയാളിൽ ഈഗോ അഥവാ അഹംബോധത്തിന്റെ വളർച്ചയുണ്ടാകും .

ഇതു രണ്ടും ഒരു സാധകനു ചേർന്നതല്ല . ഇതു രണ്ടും ഇല്ലാതായാൽ മാത്രമേ അയാളിൽ തനിമയായുള്ള ബുദ്ധി വികസിക്കുകയുള്ളൂ .

അയാളിൽ തനിമയായുള്ള സിദ്ധി പുറത്തു വരികയുള്ളൂ . അതുകൊണ്ടാണ് പ്രാചീനഭാരതത്തിൽ കവിയാണങ്കിൽ അയാൾ ഗണപതിയെ സാക്ഷാത്കരിക്കാൻ പരിശ്രമിക്കുന്നത് .

ഒരു വാഹനം വാങ്ങുന്ന ആളാണെങ്കിൽ ഗണപതിഹോമം ചെയ്യിക്കും . ഏതെങ്കിലും ഒരു ബിസിനസ്സ് തുടങ്ങുകയാണെങ്കിൽ ഗണപതിഹോമം ചെയ്യിക്കും .

ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാവരുത് എന്നു കരുതിയാണ് ഇതൊക്കെ ചെയ്യുന്നത് . എന്താണ് തടസ്സങ്ങളുടെ കാരണം ? നമ്മുടെ ഉള്ളിലുള്ള അപകർഷബോധമോ അഹംബോധമോ ആണ് തടസ്സകാരണം .

ഈ അഹംബോധത്തെയും അതേപോലെത്തന്നെ അപകർഷബോധത്തെയും ഇല്ലാതാക്കാൻ ഉപാസിക്കേണ്ട ദേവതയാണ് ഗണപതി . ഗണപതിയുടെ ശരീരം വളരെ വലുതാണ് .

ഒരു ചെറിയ മൊട്ടുസൂചി ഉണ്ടെങ്കിൽപ്പോലും ആന തുമ്പിക്കെകൊണ്ട് അത് പൊക്കിയെടുക്കും . ഒരു ആനയെപ്പോലെയാണ് ഗണപതി . അതിന്റെ ചെവികൾ വളരെ വലുതാണ് .

ഏതു ചെറിയ ശബ്ദവും അത് പിടിച്ചെടുക്കും . എന്നാൽ അതിന്റെ കണ്ണുകൾ വളരെ ചെറുതാണ് . കാരണം , കണ്ണുകൾ എപ്പോഴും ഉള്ളിലേക്കാണ് നോക്കുന്നത് .

അന്തർമുഖ സമാരാധ്യാ എന്ന് ലളിതാസഹസ്രനാമത്തിൽ കാണാം . എപ്പോഴും ഉള്ളിലേക്കാണ് നോക്കുന്നത് . ഏതൊരു വ്യക്തിയുടെയും വളർച്ചയ്ക്ക് അനിവാര്യമായ കാര്യം ഇതാണ് . ചുറ്റുപാടുമുള്ള എല്ലാ ശബ്ദങ്ങളെയും കുറിച്ച് തിരിച്ചറിയണം .

ഒരു വ്യക്തി ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളേക്കുറിച്ചുപോലും തിരിച്ചറിയാൻ ശേഷി ഉള്ളവനായിരിക്കണം .

എന്നാൽ അദ്ദേഹത്തിന്റെ കണ്ണുകൾ എപ്പോഴും തന്റെ ഉള്ളിൽത്തന്നെ ഉറപ്പിച്ച് ഇരിക്കുകയും വേണം . ഇത് ഗണപതി നമുക്കു നല്കുന്ന സന്ദേശമാണ് .

നമ്മുടെ ഉള്ളിലേക്ക് എല്ലാ തരത്തിലും കടന്നുവരാവുന്ന ഈഗോകളെയും അഹംബോധത്തെയും ഇല്ലാതാക്കുന്നത് എങ്ങനെയാണ് ? എങ്ങനെയാണ് നമ്മുടെ ഉള്ളിലുള്ള അപകർഷബോധത്തെ ഇല്ലാതാക്കുന്നത് ? എങ്ങനെ നമുക്ക് നമ്മുടെ ഉള്ളിലുള്ള പ്രതിഭയെ ( creativity ) പുറത്തുകൊണ്ടുവരാം ? അതിനുള്ള ഉത്തരമാണ് മഹാഗണപതീ ഉപാസന .

അപ്പോൾ ഏതൊരു അയ്യപ്പന്റെയും മാർഗം ഭക്തന്റെ ആഗ്രഹം എന്നീ തന്റെ ഉള്ളിലുള്ള ഈശ്വരീയ ദർശനത്തിന്റെ പൂർണതയാണ് . ഈശ്വരീയദർശനത്തിന്റെ പൂർണതയ്ക്കും ഗണപതിയെ തന്നെയാണ് സാക്ഷാത്കരിക്കേണ്ടത് .

കാരണം , ഗണപതിക്ക് രണ്ടു ഭാര്യമാരാണുള്ളതെന്ന് പുരാണങ്ങളിൽ കാണാം . ഒന്ന് ബുദ്ധിയും മറ്റൊന്ന് സിദ്ധിയുമാണ് . ആ ബുദ്ധിയും സിദ്ധിയും ഏതൊരു സാധകനും അത്യാവശ്യമാണ് ,

അനിവാര്യമാണ് . ബുദ്ധിയും സിദ്ധിയും നമുക്ക് ഉണ്ടായാൽ മാത്രമേ പൂർണമായ അർഥത്തിൽ ഈശ്വരനെ ദർശിക്കാൻ സാധിക്കുകയുള്ളൂ .

യഥാതഥമായ ബുദ്ധിയുണ്ടാകണം . അതിലൂടെ യഥാതഥമായ സിദ്ധിയും ഉണ്ടാകണം . അതിനാണ് കന്നിമൂല ഗണപതിയെ ഓരോ അയ്യപ്പനും ഉപാസിക്കുന്നത് ………