സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍്. ആത്യന്തികമായി ഈശ്വരന്‍ നിര്‍്ഗുണനും നിരാകാരനുമാണ്. അങ്ങനെയുള്ള ഈശ്വരനെ മനസ്സി്ല്‍ സങ്കല്പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാര്‍ക്ക് ക്ലേശകരമാണ്. രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്പിക്കുക നമുക്ക് സുസാദ്ധ്യമല്ലല്ലോ. അങ്ങനെയാണ് ഈശ്വരന് വിവിധ രൂപഭാവങ്ങള്‍ ഋഷീശ്വരന്മാര് കല്പ്പിച്ചത്.
ശ്രദ്ധയോടുകൂടി ഏതു ദേവതയെ ഭജിച്ചാലും അവരെല്ലാം ഒരേ സര്വേ്വശ്വരനെത്തന്നെയാണ് ഭജിക്കുന്നതെന്ന് ഭഗവാന് തന്നെ ഈ ആശയം ഗീതയില് വ്യക്തമാക്കുന്നു്. സാധകന്മാര്ക്ക് അധ്യാത്മജീവിത്തിലുള്ള പുരോഗതിയെ ത്വരിതപ്പെടുത്തുവാന് വേിയാണ് അവരുടെ മനസ്സിനിഷ്ടപ്പെട്ട ഒരു ദേവതയെ ഭജിച്ചുകൊ് മുന്നേറുവാന് ഉപദേശിക്കുന്നത്. അതുകൊ് ശരിയായ മനോഭാവത്തോടുകൂടി ദേവതോപാസനയെ സ്വീകരിക്കുന്നപക്ഷം ബഹുദേവതാകല്പന ജീവിത പുരോഗതിയില് പ്രതിബന്ധമാവുകയില്ലെന്നു മാത്രമല്ല വളരെയധികം സഹായകമായിത്തീരുന്നതുമാണ്. ഉപാസനയ്ക്ക് പറ്റിയ സ്ഥലമാണ് ക്ഷേത്രം
2015-09-03
താങ്കളുടെ അമ്പലത്തെകുറിച്ചുള്ള വിവരങ്ങൾ മലയാളത്തിലൊ English ലൊ type ചെയ്തു subashgvettiyar@gmail.com ലേക്ക് അയച്ചുതരിക(including with photos and videos) ഇത് Temples of kerala Website ൽ കൊടുക്കും.ദയവായി പരിഗണിക്കുക