ഒരു ദിവസം രാധ കൃഷ്ണനോട് ചോദിച്ചു.
ദേഷ്യം എന്താണ്?
കൃഷ്ണനിൽ നിന്നും രാധക്കു സുന്ദരമായ ഒരു മറുപടി ലഭിച്ചു. ആരുടെയോ തെറ്റിന്റെ ഫലം അവനവൻ അനുഭവിക്കേണ്ടി വരുന്നതാണ് ദേഷ്യം .
മറ്റൊരിക്കൽ രാധ കൃഷ്ണനോട് ചോദിച്ചു .
സ്നേഹവും സുഹൃത് ബന്ധവും തമ്മിൽ എന്താണ് വ്യത്യാസമുള്ളത്?
സ്നേഹം എന്നത് സ്വർണ്ണമാണ്. സുഹൃത്ബന്ധം മുത്തു പോലെയും. കൃഷ്ണൻ ചിരിച്ചു കൊണ്ടു പറഞ്ഞു .സ്വർണ്ണം പൊട്ടിപ്പോയാൽ ഉരുക്കി ചേർക്കാം. എന്നാൽ മുത്ത് പൊട്ടിപ്പോയാൽ തിരിച്ചു ചേർക്കാൻ ഒന്നാക്കാൻ സാധിക്കില്ല.

വീണ്ടും ഒരിക്കൽ രാധ കൃഷ്ണനോടു ചോദിച്ചു.
ഞാൻ എവിടെ എവിടെ ഇരിക്കുന്നു?
കൃഷ്ണൻ പറഞ്ഞു.
രാധ എന്റെ ഹൃദയത്തിലുണ്ട്. എന്റെ ശ്വാസത്തിലുണ്ട്. എന്റെ ജീവനിലുണ്ട്. എന്റെ മിടിപ്പുകളിലുണ്ട്. എന്റെ ശരീരത്തിലും മനസ്സിലും എല്ലാ സ്ഥലത്തും രാധയുണ്ട്.
വീണ്ടും രാധചോദിച്ചു ഞാൻ എവിടെയാണ് ഇല്ലാത്തത് ?
ഭഗവാൻ പറഞ്ഞു എന്റെ വിധിയിൽ രാധയില്ല. വിരഹത്തിലാണ് രാധാദേവിയെ കാണാൻ സാധിക്കുക.
രാധ കൃഷ്ണനോട് വീണ്ടും ചോദിക്കുന്നു.
സ്നേഹത്തിന്റെ അർത്ഥം ശരിക്കും പറയാമോ?
അർത്ഥമുള്ളിടത്ത് സ്നേഹമില്ല. ഇവിടെ അർത്ഥം എന്നതിന് ധനമെന്നും ഭാഷ്യം.
ശ്രീകൃഷ്ണനോട് വീണ്ടും രാധ ചോദിച്ചു. അങ്ങ് എന്നെ പ്രേമിക്കുന്നു. എന്തുകൊണ്ടാ രുഗ്മിണിയെ അങ്ങു കല്യാണം കഴിച്ചത് ?
കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു .വിവാഹത്തിൽ രണ്ടു പേർ കാണും. എന്നാൽ നമ്മൾ ഒന്നാണല്ലോ രാധേ- എന്റെ ആത്മാവു തന്നെയല്ലെ.
രാധാ കൃഷ്ണാ