alternatetext

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്?

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്?
alternatetext

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്? ഓട്ടുവിളക്കിലെ അഗ്നി എങ്ങനെയാണ് രാത്രിയുടെ കാവൽക്കാരനായത്? നിലവിളക്ക് കൊളുത്തുമ്പോൾ വടക്കേ വാതിൽ അടച്ചിടുന്നത് എന്തിന്?

അടിച്ചു തളിച്ചിട്ടേ അന്തിത്തിരി വയ്ക്കാവൂ എന്നത് ദേവപ്രീതിക്ക് വേണ്ടി, ലക്ഷ്മി വാസത്തിനുവേണ്ടി എന്നൊക്കെ പറയുന്നുവെങ്കിലും ശാസ്ത്രീയമായി പരിസര ശുചീകരണം തന്നെയാണ് ഉദ്ദേശിക്കുന്നത്.

ചൂലുകൊണ്ട് ചപ്പുചവറുകൾ അടിച്ചുവാരുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ അമർച്ച ചെയ്യാൻ വെള്ളം തളിക്കുന്നു. പൊടിയിലുടെ ഉയരുന്ന അണുക്കളും അന്തരീക്ഷമലിനീകരണവും തടയാൻ പഴമക്കാർ ചാണകം കലക്കി തളിച്ചിരുന്നു.

സന്ധ്യയാകുന്നതിന് മുമ്പ് വിളക്കു വയ്ക്കണമെന്നും ഇല്ലെങ്കിൽ വീട്ടിൽ ഛേട്ടാ ഭഗവതി കുടിയിരിക്കും എന്നാണ് വിശ്വാസം. എന്നാൽ ഇതിൻറെ പിന്നാലെ ശാസ്ത്രീയ വശം എന്തെന്നാൽ , സൂര്യാസ്തമനത്തിനും ചന്ദ്രോദയത്തിനുമിടയിലെ സന്ധ്യാ സമയം അന്തരീക്ഷത്തിൽ വിക്ഷാംശം ബാധിക്കുമെന്നും ആ സമയം ഓട്ടുവിളക്കിൽ നല്ലെണ്ണയൊഴിച്ച് ദീപം തെളിയിച്ച് അതിനുചുറ്റും കുടുംബാഗങ്ങൾ ഒരുമിച്ച് ഇരുന്ന് നാമം ജപിക്കുമ്പോൾ നിലവിളക്കിൽ നിന്നും വരുന്ന ഊർജ്ജം ആ അന്തരീക്ഷത്തെ ശുദ്ധികരിക്കുകയും ആ ശുദ്ധവായു കുടുംബാംഗങ്ങൾക്ക് ആരോഗ്യം നല്കുകയും ചെയ്യുന്നു. കിഴക്കും പടിഞ്ഞാറുമായോ അഞ്ചു തിരിയിട്ടോ തെളിക്കുന്ന ദീപത്തിൽ അനുകൂല ഊർജ്ജം വൃത്താകൃതിയിൽ സഞ്ചരിച്ച് ചുറ്റും പ്രസരിക്കുന്നു.

ഓട്ടുവിളക്കിൽ ദീപം തെളിയിക്കുമ്പോൾ ലോഹനിർമ്മിതമായ വിളക്കിൽ നിന്നും പ്രസരിക്കുന്നഊർജ്ജം മനുഷ്യ ശരീരത്തിലെ ചെമ്പ്, വെള്ളി, ഈയം എന്നിവയുടെ ദൗർലഭ്യംകുറയ്ക്കുകയും വിളക്കിലെ എള്ളെണ്ണ ഇരുമ്പിൻറെ അഭാവം നികത്തുകയും ചെയ്യുന്നു. സ്വർണ്ണാഭരണം ധരിച്ച് വിളക്ക് തെളിയിക്കുകയും സമിപമിരിക്കുകയും ചെയ്താൽ പഞ്ചലോഹത്തിൻറെ ഗുണം കിട്ടും. വിളക്കിലെ പ്രാണോർജ്ജശക്തി അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിച്ച് ആരോഗ്യം നല്കുന്നതു കൊണ്ടാണ് ഓട്ടുവിഴക്കിലെ അഗ്നി രാത്രിയുടെ കാവൽക്കാരൻ എന്നു പറയുന്നത്.

ദക്ഷിണ ധ്രുവത്തിൽ നിന്നും ഉത്തര ധ്രുവത്തിലേക്കാണ് കാന്തികശക്തി പ്രവഹിക്കുന്നത്. വിളക്കു കത്തിക്കുമ്പോളുണ്ടാകുന്ന പ്രാണോർജ്ജത്തെ ഈ കാന്തികശക്തി പുറത്തേക്ക് കൊണ്ടു പോകാതിരിക്കാനാണ് വിളക്കു വയ്ക്കുമ്പോൾ വടക്കേ വാതിൽ അടച്ചിടണമെന്ന് പറയുന്നത്.