alternatetext

ക്ഷേത്രത്തിനുള്ളിൽ പൂജാരി ചെയ്യുന്നതെന്ത്‌ എന്നറിയാൻ കൗതുകമുണ്ടാവും

ക്ഷേത്രത്തിനുള്ളിൽ പൂജാരി ചെയ്യുന്നതെന്ത്‌ എന്നറിയാൻ കൗതുകമുണ്ടാവും
alternatetext

1 . ശ്രീകോവിലും വിഗ്രഹവുമൊക്കെ പഴയതൊക്കെ വാരിക്കളഞ്ഞ്‌ കഴുകി വെടിപ്പാക്കുകയും പുതിയ വസ്ത്രാഭരണങ്ങൾ അണിയിക്കുകയുമാണ്‌ ആദ്യം ചെയ്യുക. പിന്നീട്‌ പൂജാ സാധനങ്ങൾ എല്ലാം എല്ലാം ഒരുക്കി കഴിഞ്ഞാൽ , ഓവിന്‌ എതിർവ്വശത്തുള്ള മൂലയിലിരുന്നാണ്‌ പൂജ ആരംഭിക്കുക .ആദ്യ പടി ദേഹശുദ്ധിയാണ്‌ . ഇതിൽ ഹൃദയസ്ഥനയ ആദിഗുരുവിന്‌ മാനസ പൂജ , 36 അനുലോമ വിലോമ പ്രാണായാമം , ധ്യാനം , 108 മൂല മന്ത്ര ജപം എന്നിവകൊണ്ട്‌ ശകിയാർജ്ജിക്കുകയും , അത്‌ ദേഹം മുഴുവൻ വ്യാപനം ചെയ്ത്‌ താൻ തന്നെ ആ ദേവതാ മയനാകുകയാണ്‌ ചെയ്യുന്നത്‌.
2 . ശംഖു പൂരണം – പൂജാവശ്യത്തിനുള്ള തീർത്ഥം തയ്യാറാക്കുന്നു.
.
3 . പീഠ പൂജ – ദേവനുള്ള ഇരിപ്പിടം ശുദ്ധീകരിച്‌ പൂജിച്ച്‌ തയ്യാറാക്കുന്നു .

4 . ആവാഹനം – ലളിതമായി പറഞ്ഞാൽ അഗ്നിമൻഡലത്തിൽ ( ശിരസ്സിനു മുകളിൽ ) നിന്ന് ആവാഹിക്കുന്ന ദേവ ചൈതന്യത്തോട്‌ , മുൻപ്‌ ആർജ്ജിച്ച ശക്തിയെ ജല ഗന്ധ പുഷ്പാക്ഷതങ്ങളിൽ വൽതു മൂക്കിലെ ശ്വാസത്തിലൂടെ ആവാഹിച്ച്‌ യോജിപ്പിച്ച്‌ , വിഗ്രഹത്തിലേക്ക്‌ പകരുന്നു .

5 . മൂർത്തി പൂജ – ദേവതയെ ശിശുവിനെ പോലെ പരിചരിക്കണം എന്നാണ്‌ . ഇരുത്തി കുളിപ്പിച്ച്‌ അതാതു ദേവതകൾക്ക്‌ പറഞ്ഞിട്ടുള്ള മൂർത്തിപൂജാമന്ത്രങ്ങൾ കൊണ്ട്‌ പൂജിക്കുന്നു .
.
6 . മുഖ പൂജ – ഇവിടെ നിവേദ്യം കൊടുക്കുന്നു . ഇവിടെ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ടുന്ന ഒരു കാര്യമുണ്ട്‌ . തിടപ്പള്ളിയിൽ നിന്ന് നിവേദ്യം എഴുന്നള്ളിച്ചു കഴിഞ്ഞാൽ തിരിച്ചെഴുന്നള്ളിക്കുന്ന വരെ , തൊഴൽ , നാമജപം നാലമ്പലത്തിനുള്ളിൽ പ്രദക്ഷിണം ഇവ പാടില്ല . ഭക്ഷണം കഴിക്കുമ്പോൾ ശല്യപ്പെടുത്തരുതെന്നത്‌ തന്നെ മുഖ്യ കാരണം .

മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്‌ . സാധാരണ തിടപ്പള്ളിയിൽ ഉണ്ടാക്കുന്ന നിവേദ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ ശ്രീകോവിലിലേക്ക്‌ എടുക്കുക . എന്നാൽ നിവേദിക്കുമ്പോൾ ബാക്കി കൂടി പെടുന്നുണ്ട്‌ . അതായത്‌ തിടപ്പള്ളിക്കും ദേവനുമിടയിൽ ഒരു ബന്ധം വരുന്നുണ്ട്‌ . അത്‌ മുറിയാൻ പാടില്ലാത്തതുകൊണ്ടാൺ ഉള്ളിൽ പ്രദക്ഷിണം പാടില്ല , സോപാനത്തിങ്കൽ പോയി നില്ലരുത്‌ എന്നു പറയുന്നത്‌ . നിവേദ്യം സമർപ്പിച്ച്‌ വെച്ചിട്ട്‌ പൂജാരി നടചാരി പുറത്തിറങ്ങി ഉപദേവന്മാർക്ക്‌ നിവേദ്യവും , അഗ്നിക്കു ബലി തൂവലും കഴിഞ്ഞാൽ നടതുറന്ന് നിവേദ്യം പൂർത്തിയാക്കിയാൽ നിവേദ്യം തിരിച്ചെഴുന്നള്ളിക്കുകയായി .

അതുകഴിഞ്ഞാൽ നടയടച്ച്‌ പ്രസന്ന പൂജയാണ്‌ ഇവിടെ താംബൂലം ഛത്ര ചാമരാദി രാജോപചാരങ്ങൾ , നൃത്തം വാദ്യം ഗീതമൊക്കെ കൊടുത്ത്‌ സന്തോഷിപ്പിക്കുന്നു . ഇപ്പോഴാണ്‌ സോപാനം പാടുക . കൂടെതന്നെ ദേവനു പ്രീതികരങ്ങളായ സ്തോത്രങ്ങൾ മന്ത്രങ്ങൾ , സൂക്തങ്ങൾ ഇവകൊണ്ടൊക്കെ പൂജിക്കുന്നു . ഇക്കൂടെയാണ്‌ പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുന്നത്‌ . അതുകൊണ്ട്‌ പൂജാ സമയത്ത്‌ ചെയ്യുന്ന പുഷ്പാഞ്ജലിക്ക്‌ ഫലം കൂടും . ശേഷം നടതുറന്ന് ദീപാരാധന .തുടർന്ന് അകത്ത്‌ ഗുരുവിനും ദേവന്മാർക്കും അസുരന്മാർക്കും പിതൃക്കൾക്കും തനിക്കും അകത്തും പുറത്തുമുള്ള ദേവന്റെ പരിചാരകന്മാർക്കും ഭക്തന്മാർക്കും തീർത്ഥം തളിച്ചതിനു ശേഷം അകത്തു കയ്യറി പൂജ സമാപിപ്പിക്കുന്നു.

ഇതിന്റെ അവസാനം ഉദ്വസനം എന്ന ക്രിയയാണ്‌ . മുൻപ്‌ സമർപ്പിച്ച്‌ ചൈതന്യതിനെ തിരിച്ചെടുത്ത്‌ തന്നിൽ തന്നെ ലയിപ്പിക്കുകയാണു ചെയ്യുന്നത്‌ . ഇതു ക്ഷേത്രത്തിലെങ്കിൽ 16ൽ ഒരംശം മാത്രവും ഒരു പൂവെടുത്ത്‌ മണത്ത്കളഞ്ഞും ( ശ്വാസത്തിലൂടെ സമർപ്പിച്ച ചൈതന്യത്തെ ശ്വാസത്തിലൂടെ തിരിച്ചെടുക്കുന്നു ) പുറത്തു പത്മമിട്ടുള്ള പൂജയാണെങ്കിൽ മുഴുവൻ പൂവും വാരിയെടുത്‌ മണത്ത്‌ ചൈതന്യത്തെ പൂർണ്ണമായും തിരിച്ചെടുത്ത്‌ തന്നിൽ തന്നെ ലയിപ്പിക്കുന്നു . ഇതിനു ലയാംഗം എന്നു പറയും . അതോടെ പൂജ സമാപിക്കുന്നു .
.
മറ്റൊരു കാര്യം പറയാനുള്ളത്‌ , ദേവനും വാഹനത്തിനും ( അതു വിഗ്രഹമൊ , വിളക്കു മാത്രമൊ ആയാലും) ഇടയിൽ ഒരു ബന്ധം ,ചൈതന്യ പ്രവാഹമുണ്ട്‌ . അത്‌ ഒരുകാരണവശാലും മുറിയാൻ പാടില്ലാത്തതാണ്‌ ശ്രീകോവിലിനു തൊട്ടുമുന്നിൽ , ദേവനും വാഹനത്തിനും ഇടയിലൂടെ നടക്കാനോ നിൽക്കാനോ പാടില്ല . അതു ദോഷം ചെയ്യും .

നിർഭാഗ്യവശാൽ ശബരിമല , ചോറ്റാനിക്കര പോലുള്ള മഹാക്ഷേത്രങ്ങളിൽ പോലും നട ക്രോസ്സ്‌ ചെയ്ത്‌ ദർശ്ശനം നടത്തുന്ന ഒരു രീതിയാൺ കണ്ടുവരുന്നത്‌ . പോരാത്തതിനു തിക്കും തിരക്കുമുണ്ടാക്കി ദേവന്റെ നേരെ മുൻപിൽ സോപാനത്തിങ്കലിരിക്കുന്ന ബലിക്കല്ലിൽ ചവിട്ടുക പതിവാണ്‌ . മഹാ പാപമെന്നല്ലാതെ എന്തു പറയാൻ ? അറിയാതെ എങ്ങാൻ കാൽ കൊണ്ടാൽ തന്നെ വീണ്ടും തൊട്ടു തൊഴാനൊന്നും നിൽകരുത്‌ , തൊഴുത്‌ മനസ്സുകൊണ്ട്‌ ക്ഷമ പറഞ്ഞു പോവുകയെ പാടുള്ളു