ആഗ്രഹസാഫല്യത്തിനായി പല വഴിപാടുകളും ക്ഷേത്രങ്ങളിൽ നടത്തുന്നു . അതിൽ പ്രധാനമാണ്പായസം വഴിപാട്. ആചാര അനുഷ്ഠാനകളുടെ ഭാഗമായി ഓരോ ദേവനും ദേവിക്കും സമർപ്പിക്കുന്ന നേദ്യങ്ങൾ വിഭിന്നമായിരിക്കും.
പായസവഴിപാടിൽ തന്നെ പാല്പായസം, എള്ളുപായസം, കടും പായസം എന്നിങ്ങനെ പലതരത്തിലുണ്ട്. അമ്പലപ്പുഴ പാൽപായസം പ്രസിദ്ധമാണ് . പ്രധാനമായും ധനധാന്യ വർധനയ്ക്കായി സമർപ്പിക്കുന്ന വഴിപാടാണിത്. രോഗദുരിതശാന്തിക്കായും പായസം വഴിപാട് സമർപ്പിക്കാറുണ്ട്.
കൃഷ്ണന്റെയും വിഷ്ണുഭഗവാന്റെയും ക്ഷേത്രത്തിൽ പാല്പായസമാണ് പ്രധാനം. ശനി ദോഷശാന്തിക്കായി ശാസ്താ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന വഴിപാടാണ് എള്ളുപായസം. കടുംപായസ്സമാണ് ദേവി ക്ഷേത്രങ്ങളിൽ പ്രധാനം. ഉണക്കലരിയും ശർക്കരയും നെയ്യും ചേർന്ന; ഈ നിവേദ്യത്തിന്റെ കടുത്ത മധുരം കാരണമാണ് കടുംപായസം എന്ന പേര് വന്നത്
മിക്ക ക്ഷേത്രങ്ങളിലെയും പ്രധാന വഴിപാടാണ് ചതുശ്ശതം എന്ന ഇടിച്ചു പിഴിഞ്ഞ പായസം. പേര് സൂചിപ്പിക്കുന്നതുപോലെ 104 നാഴി അരി,104 തേങ്ങ, 104 കലം ശർക്കര, 104 തുടം നെയ്യ്, 104 കദളിപ്പഴം എന്നിവ ചേർത്താണ്;ചതുശ്ശതം പായസം തയാറാക്കുന്നത്. ക്ഷേത്രദർശനം കഴിഞ്ഞു പ്രസാദമായി വാഴയിലയിൽ ലഭിക്കുന്ന പായസം ഭക്തന്റെ വയറും മനസ്സും നിറയ്ക്കുന്ന അമൃതാണ്