alternatetext

ഡച്ച് പടയാളികൾ കാവൽ നിൽക്കുന്ന അമ്പലവിളക്ക്

alternatetext

മാവേലിക്കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആണ് കൗതുകകരമായ ഈ ശിൽപ്പങ്ങൾ ഉള്ളത് .
പാശ്ചാത്യ ശൈലിയിൽ തോക്കും തൊപ്പിയും അണിഞ്ഞ ഡച്ച് പടയാളികളുടെ നാല് ശിൽപ്പങ്ങൾ കാവൽ നിൽക്കുന്ന ഒരു സ്തംഭവിളക്ക്.ഇവിടെ നാലമ്പലത്തിന്റെ പുറത്തായി നമുക്ക് കാണാം..

അതിനു ശേഷം 1753 ൽ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടിയാണ് മാവേലിക്കരഉടമ്പടി. ഈ ഉടമ്പടിയുടെ സ്മരണാർത്ഥം ഡച്ചുകാർ പണിയിച്ചു നൽകിയതാണ് ഈ സ്തംഭവിളക്ക് (കമ്പവിളക്ക്) .
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി യൂറോപ്യൻമാരെ യുദ്ധത്തിലൂടെ തോൽപ്പിച്ച തിരുവിതാംകൂർ (ഇന്നത്തെ തെക്കൻകേരളം) എന്ന നാട്ടുരാജ്യത്തിന്റെയും , തിരുവിതാംകൂർ നായർപട്ടാളത്തിന്റെയും മാർത്താണ്ഡവർമ്മ എന്ന ശക്തിശാലിയായ രാജാവിന്റെയും , കുളച്ചൽ യുദ്ധത്തിന്റെയും സ്മരണകൾ ഉണർത്തുന്നതിനാൽ ചരിത്രാന്വേഷികൾക്കും താൽപര്യം ഉണർത്തുന്നവയാണ് ഈ സ്തംഭവിളക്ക് ……

1741ൽ തിരുവിതാംകൂർ രാജ്യവും യൂറോപ്യൻ അധിനിവേശക്കാരായ ഡച്ച് രാജ്യവും തമ്മിൽ കുളച്ചൽ എന്ന സ്ഥലത്ത് നടന്ന (ഇന്നത്തെ തമിഴ്നാട്ടിൽ) കുളച്ചൽയുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിക്കുകയും തിരുവതാംകൂറിൽ നിന്നും തുരത്തുകയും ചെയ്തു.

(courtesy:Rajesh Kurup,Cheriyanad)